PRAVASI

യു എസ്സിലെ എട്ടാമത്തെ ഷോറൂം ന്യൂജേഴ്സിയിൽ ആരംഭിച്ച് ജോയ്ആലുക്കാസ്

Blog Image

ന്യൂജേഴ്സി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ യു എസ്സിലെ എട്ടാമത്തെ ഷോറൂം ന്യൂജേഴ്സിയിൽ തുറന്നു. ന്യൂജേഴ്സിലെ ഇസെലിനിലുള്ള 42 മാർക്കോണി അവന്യുവിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്‌ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ് മേയർ ജോൺ ഇ മക്കോർമക്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ നിർവഹിച്ചു. കാലിഫോർണിയ, നാപെർവില്ലേ, ചിക്കാഗോ, ടെക്സസ്, എഡിസൺ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അമേരിക്കയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നത്. ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള മേഖലയിലെ ഉപഭോക്താക്കൾക്ക് ലോകോത്തര ആഭരണ പർച്ചേസ് സാധ്യമാക്കുകയാണ് ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നത്. 2016ലാണ് യു എസ്സിൽ ജോയ്ആലുക്കാസ് ആദ്യ ഷോറൂം ആരംഭിക്കുന്നത്. പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പുതിയ ഷോറൂമിൽനിന്നും ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 30 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഓരോ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

പ്രീമിയം ജ്വല്ലറി ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന രീതിയിൽ അത്യാധുനിക ഫീച്ചറുകളോടെയാണ് പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. ആധുനികവും പാരമ്പരാഗതവുമായ ആഭരണങ്ങളുടെ അതിവിപുല കളക്ഷനുകളാണ് ഷോറൂമിലുള്ളത്. റുബീസ്, എമറാൾഡ്സ്, സാപ്പിയേഴ്സ് എന്നീ കല്ലുകൾ പതിച്ച ആഭരണങ്ങളും വജ്രാഭരണങ്ങൾ, ബ്രൈഡൽ സെറ്റ്, നിത്യോപയോഗ കളക്ഷനുകൾ എന്നിവയും ഷോറൂമിലുണ്ട്. മികച്ച ഇന്റീരിയർ, വിശാലമായ ജ്വല്ലറി ഡിസ്പ്ലേ, വിദഗ്ധരായ ജീവനക്കാരുടെ വ്യക്തിഗത കൺസൽട്ടേഷൻ സൗകര്യം എന്നിവ ഷോറൂമിന്റെ പ്രത്യേകതയാണ്. സ്ത്രീകൾക്കു പുറമെ പുരുഷന്മാർക്കും കുട്ടികൾക്കും മാത്രമായി ഒരുക്കിയ ആഭരണ ശേഖരവുമുണ്ട്. അമേരിക്കയിലെ ബിസിനസ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നതെന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. വിശ്വാസ്യതയിലും സുതാര്യതയിലും അധിഷ്ഠിതമായി, മികച്ച ഗുണനിലവാരമുള്ള ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഷിക ഓഫറുകൾ ജൂലൈ 19വരെയും, ഉദ്‌ഘാടന ഓഫറുകൾ ജൂലൈ 26വരെയും ലഭ്യമാകുമെന്ന് ജോയ്ആലുക്കാസ് അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.