PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ ന്യൂസ് മീഡിയ സെമിനാർ ചൊവ്വാഴ്ച വൈകിട്ട് 8 ന്

Blog Image

ചിക്കാഗോ :ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ന്യൂസ് മീഡിയ സെമിനാർ ,2026 മാർച്ച് മാസം 10 ചൊവ്വാഴ്ച വൈകിട്ട് 8 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് .പ്രമുഖ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി ചീഫ് എഡിറ്ററും ആയ ശ്രീ ഷാജൻ സ്കറിയ ,'സാമൂഹ്യ മാധ്യമങ്ങളുടെ നേട്ടങ്ങൾ 'എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.
ചിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ള മലയാളി സമൂഹം പങ്കെടുക്കുന്ന പ്രസ്തുത മാധ്യമ സെമിനാറിൽ പങ്കെടുക്കുന്നതിന് എല്ലാ മലയാളിസുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.