PRAVASI

പുതിയ മദ്യനയം വരുംവരെ പുതിയ ബാർ ലൈസൻസില്ല; അപേക്ഷകൾ മരവിപ്പിച്ച് എക്സൈസ് വകുപ്പിന്റെ ഉത്തരവ്

Blog Image

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എക്സൈസ് വകുപ്പിന്റെ നിർണായക ഉത്തരവ്. ലൈസൻസിനായി ഇതിനകം ലഭിച്ച അപേക്ഷകളിലും ഇനി തുടർനടപടികൾ സ്വീകരിക്കരുതെന്നാണ് നിർദേശം. മദ്യനയം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് എക്സൈസ് വകുപ്പിന്റെ ഈ നടപടി.

എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കറാണ് ഉത്തരവ് പുറത്തിറക്കിയത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതുവരെ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നും നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ തുടർനടപടികളൊന്നും സ്വീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഡെപ്യൂട്ടി കമ്മീഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർ നിർദേശം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ ബാർ ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ചട്ടങ്ങളിൽ മാറ്റം വരുത്താതെ ബാർ ലൈസൻസുകൾ അനുവദിച്ചതും വിവാദത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതുവരെ ലൈസൻസ് നടപടികൾ നിർത്തിവെക്കാനുള്ള എക്സൈസ് വകുപ്പിന്റെ ഉത്തരവ് ശ്രദ്ധേയമാകുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.