PRAVASI

വെന്തുരുകി കേരളം; വൈദ്യുതി നിയന്ത്രണവും തിരിച്ചടി

Blog Image

സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ ചൂട് തുടരുകയാണ്. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസിലെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെയും കൂടിയ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മറ്റന്നാൾ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതോടെ ചൂടിൽ നിന്ന് ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത് വലിയ പ്രതിസന്ധിയായിട്ടുണ്ട്. കെ.എസ്.ഇ.ബി പ്രതീക്ഷിച്ചതിലും അധികമായി 800 മെഗാവാട്ട് വരെയാണ് വൈദ്യുതി ആവശ്യകത കൂടിയത്. പീക്ക് സമയത്ത് പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഹ്രസ്വകാല കരാറുകൾ നടക്കാത്തതും തത്സമയ വിപണിയിലെ ഉയർന്ന വിലയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഈ മാസത്തേക്ക് ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ഒരു കമ്പനിയും മുന്നോട്ട് വന്നിട്ടില്ല. സ്ഥിതി തുടർന്നാൽ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സെപ്റ്റംബർ 07 മുതൽ 09 വരെ സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ പരമാവധി നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും കുട ഉപയോഗിക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. ഉച്ചവെയിൽ ശക്തമായ സമയങ്ങളിൽ അതായത് രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ പുറത്ത് ജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്. യാത്രകളിലും ജോലികളിലും ഏർപ്പെടുമ്പോൾ ഇളം അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും, കട്ടി കൂടിയതും കറുത്ത നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.