മതം മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്ന ഒരു മുഖാന്തരം ആണോ? പതിറ്റാണ്ടുകൾക്കു മുമ്പ് കാറൽ മാക്സ് പറഞ്ഞു, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്.
ഇന്ന് മതം മനുഷ്യ ചരിത്രത്തിൽ കറുത്ത അദ്ധ്യായങ്ങളാണ് കുറിച്ചു വയ്ക്കുന്നത്. ഇന്നുള്ള മതങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെ വെളിപ്പെടുത്തുന്നുവോ? മതത്തിൻെ്് മറവിൽ ഇന്ത്യ ഉൾപ്പെടെ എത്രയോ രാജ്യങ്ങളിൽ കൊല്ലും, കുലയും നടത്തുന്നു, കാട്ടു മൃഗങ്ങൾക്ക് തതുല്യമായി കടിച്ചു കീറുന്നു. ഇതു കണ്ട് മൃഗങ്ങൾ പോലും തല കുനിക്കുന്നു. മതത്തിൻെ്് യും, ദൈവത്തിൻെ്് യും മറവിൽ ചെയ്തു കൂട്ടുന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന അപരാധങ്ങൾ ഈ ആധുനിക യുഗത്തിന് അപമാനമാണ്. മത മുതലാളിമാരും, മൗലവിമാരും ലജ്ജിക്കണം. യഥാർത്ഥത്തിൽ ഇവർ മനുഷ്യനെ ദൈവത്തെ കാണിക്കുന്നില്ല, ദൈവത്തോട് അടുപ്പിക്കുന്നതുമില്ല. മതം പലർക്കും ഒരു ലഹരിയും, സ്വന്തം ആധിപത്യവും, സാമ്രാജ്യങ്ങളും സ്ഥാപിക്കുവാനുള്ള ഉപകരണവുമായി മാറിക്കഴിഞ്ഞപ്പോൾ മതത്തിൻെ്് മറവിൽ ആൾ ദൈവങ്ങൾ ജനിക്കുന്നു, കോടീശ്വരന്മാർ പിറന്നു വീഴുന്നു. നന്നാകാത്ത മനുഷ്യനും, വർദ്ധിക്കുന്ന മതങ്ങളും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇതിൻെ്് നടുവിൽ നട്ടംതിരിയുന്ന ജനകോടികൾ.
ഭക്തിയുടെ വേഷം ധരിച്ച് കിരാതത്വവും, കാപട്യവും, അസന്മാർഗികതയുടെയും വിഴിപ്പു കെട്ടുകൾ തോളിൽ ചുമന്നുകൊണ്ട് നടക്കുന്ന മത കിങ്കരന്മാരും, മൗലവികളും മനുഷ്യസ്നേഹികളോ, സാമൂഹിക പ്രതിബദ്ധതയുള്ളവരോ അല്ല. ഇവർ മുഴങ്ങുന്ന ചെമ്പും, പൊള്ളത്തരങ്ങളുടെ കുംഭകർണ്ണൻമാരുമത്രേ. ദൈവം അറിയാത്ത ഇവർ സ്വാർത്ഥതയും, സ്വന്തം സുഖവും മുൻനിർത്തി മതത്തിൻെ്് മറവിൽ മേധാവിത്വം നടത്തി സാധുക്കളുടെ തോളിൽ ചവിട്ടി കയറി നിന്നുകൊണ്ട് ഏമ്പക്കം വിടുകയാണ്. ഇവർ മനസ്സാക്ഷി മരവിച്ചവരും, ജീവനെ പരിഗണിക്കാത്ത കോമരങ്ങളും അത്രേ. ഇവർക്ക് വേണ്ടി കൈയ്യടിക്കുകയും, ജാമ്യം നിൽക്കുകയും ചെയ്യുന്ന വിഡ്ഢി കോശങ്ങൾ മനസ്സിലാക്കണം ഇത് മരണത്തിലേക്കുള്ള യാത്രയാണ്.
ഇന്നുള്ള മതങ്ങൾ പടച്ചുവിടുന്നത് ഭക്തജനങ്ങളെയോ? മത തീവ്രവാദികളെയോ? അക്രമികളെയും, ഭീകരന്മാരെയും പാലൂട്ടി വളർത്തുന്ന നഴ്സറി ആയി പല മതങ്ങളും ഇന്ന് മാറിയിരിക്കുന്നു. ന്യൂയോർക്കിൽ ഇക്കഴിഞ്ഞ ദിവസം 20 വയസ്സിൽ താഴെ മാത്രം പ്രായമുള്ള യുവാക്കൾ ഐസിസ് അനുഭാവികളായി ബോംബ് ഉണ്ടാക്കി മരണം വിതക്കുവാൻ കൊതിച്ചു. ഇങ്ങനെ എത്രയെത്ര കൊടും ഭീകരർ ഒളിഞ്ഞും, പാത്തും തക്കം നോക്കി കാത്തിരിക്കുന്നു നമ്മുടെ രാജ്യത്ത്. ദൈവം പോലും ക്ഷമിക്കാത്ത നീചകൃത്യങ്ങൾ മതത്തിൻെ്് മറവിൽ ചെയ്തു സംതൃപ്തിയടയുന്ന മത നേതാക്കളും, മൗലവിമാരും രാജ്യദ്രോഹികളും, കൊടും ഭീകരന്മാരും അത്ര. ഇവരെ അനുകൂലിക്കുന്നവരെ മനുഷ്യ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തണം.
ബഹുജനത്തെ വിഡ്ഢി സമൂഹമാക്കി വാഴുന്ന ഇക്കൂട്ടർ മരണം വിതയ്ക്കുന്ന പാതകൾ ഒരുക്കുന്നു. മത തീവ്രവാദത്തിൻെ്് പേരിൽ അപരിഷ്കൃത ആചാരങ്ങളും, കർമ്മങ്ങളും മനുഷ്യൻെ്്മേൽ അടിച്ചേൽപ്പിക്കുകയും ചുമത്തുകയും ചെയ്യുന്ന ഈ വക്ര നക്ഷത്രങ്ങളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാലെടുത്തുവെച്ച മനുഷ്യ കുലം പുച്ഛിച്ച് പുറംതള്ളണം. സ്ത്രീകൾ തല മൂടണം എന്ന് നിഷ്കർഷിക്കുകയും അനുസരിക്കാത്തവരെ നിരത്തിലിട്ട് അടിച്ചു കൊല്ലുന്ന ഇവരുടെ കാപട്യത്തിൻെ്് യും ദുഷ്ടതയുടെയും മുഖം മൂടികൾ സമൂഹം വലിച്ചുകീറണം. മൃഗങ്ങൾ ലജ്ജിക്കുന്ന മത തീവ്രവാദം ഇന്ന് അഴിഞ്ഞാടുകയാണ്. ഇറാൻ എന്ന രാജ്യത്ത് ഷിയാ ഭരണകൂടം സ്വന്തം രാജ്യത്തെ ജനതകളെ പതിറ്റാണ്ടുകൾ അരിഞ്ഞു വീഴ്ത്തി. അവരുടെ ചോരക്കറകൾ രാജ്യത്തിൻെ്് എല്ലാ കോണിലും തെറിച്ചുവീണു. സ്ത്രീകളെ വെറും തരംതാണ വസ്തുവായി കാണുകയും, മനുഷ്യത്വരഹിതമായ പ്രവർത്തികളിലൂടെ അവരെ പീഡിപ്പിക്കുകയും അടിച്ചൊതുക്കുകയും ചെയ്ത രാജ്യം യാതൊരു ദയയും ഇന്ന് അർഹിക്കുന്നില്ല . ഇസ്ലാം മതത്തിൽ സ്വാതന്ത്ര്യം ഇന്നും പലയിടങ്ങളിലും ഒട്ടുമേ ഇല്ല. ഇഷ്ടാനുസരണം വസ്ത്രം ധരിക്കുവാനും, ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള സമയത്ത് കഴിക്കുവാനും അനുവാദമില്ലാത്ത മതം. സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാനോ, ജോലിയിൽ പ്രവേശിക്കുവാണോ, പഠിക്കുവാനോ അനുവാദമില്ല. ഇത് തികച്ചും കാടത്തം. അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങൾ ഇന്ന് സ്ത്രീകൾക്ക് മരണക്കിണർ അത്രേ
അമേരിക്കയുടെ മണ്ണിലും ശരിയത്ത് നിയമങ്ങളും, ഇസ്ലാം തീവ്രവാദത്തിൻെ്് വിത്തുകളും മുളച്ചു പൊങ്ങി കൊണ്ടിരിക്കുകയാണ്. ഈ യാഥാർത്ഥ്യമെന്തെന്ന് അറിയാതെ ഓടുന്ന അമേരിക്കൻ സമൂഹം തിരിച്ചറിയണം, ഇത് തിളങ്ങുന്ന വിഷമാണ് കാഴ്ചയിൽ കുഴപ്പമില്ല എന്ന് തോന്നിയാലും ഉള്ളിൽ മരണമത്രേ കുടിയിരിക്കുന്നത്.
ഏകാധിപത്യവും, സ്വച്ഛാധിപത്യവും, മതതീവ്രവാദവും കുട്ടി കലർത്തി നിരപരാധികളുടെ രക്തം ഊറ്റിക്കുടിച്ച മതഭ്രാന്തന്മാർ പുറത്തു പോകണം. ജനം സ്വതന്ത്രരാകട്ടെ. ഇന്ത്യ തുടങ്ങി അനേക രാജ്യങ്ങളിൽ ഇന്ന് സാധാരണ ജനത്തിന് എന്ത് തിരഞ്ഞെടുക്കണമെന്ന് സ്വാതന്ത്ര്യം ഇല്ലാതെ കുഴങ്ങുന്നു. ഇത് എത്രയോ ദാരുണം. മൃഗങ്ങൾക്ക് പോലും എവിടെ കിടക്കണം, എന്തു തിന്നണം എന്ന് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മനുഷ്യന് മതത്തിൻെ്് യും, സാമൂഹിക ഉച്ച നീചത്വത്തിൻെ്് കരാള ഹസ്തവും നിമിത്തവും സ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയായി നിൽക്കുകയാണ്. ഇതിന് ഒരു അവസാനം വരണം. അമേരിക്ക സ്വതന്ത്ര രാജ്യമാണ്, ഈ രാജ്യത്ത് വിശ്വസിക്കുവാനും, പ്രാർത്ഥിക്കുവാനും, തെരഞ്ഞെടുക്കുവാനുമുള്ള മൗലിക അവകാശവും, സ്വാതന്ത്ര്യവും ഉണ്ട്. ഇത് ഇല്ലാതെയാക്കുവാൻ മതതീവ്രവാദികളും കമ്മ്യൂണിസവും കിണഞ്ഞു ശ്രമിക്കുന്നു.
സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി, ആകയാൽ അതിൽ ഉറച്ച് നിൽപ്പിൻ ഇനിയും അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത് (ഗലാത്യർ5:1)
ഈ ലോകത്തിൻെ്് ദൈവം കൊല്ലുകയും, മുടിക്കുകയും, അറുക്കുകയും ചെയ്യുമ്പോൾ സാക്ഷാൽ ദൈവം ഒരു മതവും സ്ഥാപിച്ചില്ല എന്നാൽ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചു കൊണ്ട് സ്വന്തം ജീവൻ കൊടുത്തു. അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ എന്നന്നേക്കുമായി ഒരുക്കി വെച്ചു. ലോകം തിരിച്ചറിയട്ടെ, ചെവി കൊടുക്കട്ടെ.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

