മഴയേ നീയെന്റെ പ്രണയമാകുന്നു
മഴനൂലിനാൽ നീ ചുറ്റി വരിയുമ്പോഴും
നിന്നിലേക്കടർന്നു വീഴും
പെയ്തുതീരുംവരെ നനഞ്ഞിറങ്ങും
ആർത്തലച്ചലിൽ പരിഭവം നിറയ്ക്കും
പ്രളയം ഭയക്കുമ്പോഴും ഒരു കുമ്പിൾ
പിന്നെയും ചോദിക്കും.
നിനക്കായ്....
വസന്തത്തെ പാടേ വകഞ്ഞുമാറ്റും
വേനൽ വെളിച്ചത്തിലസ്വസ്ഥയാവും .
കുളിരും കിനാക്കളാൽ വേനൽ മറയ്ക്കും.
മഴയേ........
നിന്റെ നനുത്ത വിരൽസ്പർശങ്ങളിൽ
ഞാനൊരു വനമായ് പുനർജ്ജനിക്കുന്നു.
.തൂമഞ്ഞും പൊരിവെയിലും
ആവാഹിച്ചിട്ടും നിന്നിൽ മാത്രം
പൂത്തുലയുന്ന വനം.

- ഡാലിയ ഉദയൻ

