PRAVASI

നെസിൻ തോമസ് അയർലൻഡിൽ അന്തരിച്ചു ; സംസ്കാരം തിങ്കളാഴ്ച

Blog Image

സ്ലൈഗോ (അയർലൻഡ്): സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിംഗ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്, കേരളം) അയർലൻഡിൽ നിര്യാതയായി. 

ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് - ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സെന്റ് സ്റ്റീഫൻ യൂണിറ്റ് പ്രസിഡന്റും മരണ ഫണ്ട് പ്രസിഡന്റുമാണ് പിതാവ് തോമസ്.

ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.

സംസ്കാര ശുശ്രൂഷകൾ:
അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച (മാർച്ച് 15) ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ സ്ലൈഗോ കാർട്രോൺ ക്രോസിലുള്ള ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ (Seán Feehily’s Funeral Home) സൗകര്യമുണ്ടായിരിക്കും.

തുടർന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്‌സ് പള്ളിയിൽ (Saint Brigid’s Church, Corhownagh) വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

തത്സമയ സംപ്രേക്ഷണം (Livestream):
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്:
https://youtube.com/live/0BhdyVRvrbo


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.