പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേ പോലെ ഫലിക്കുന്നില്ല
പണ്ടിവൻ ഒരു കടിയാൽ ഒരു പുലിയെ
കണ്ടിച്ചതു ഞാൻ കണ്ടറിയുന്നു
ഹോ എന്തൊരു ഭയങ്കരം! കുട്ടിക്കാലത്ത് പള്ളികൂടത്തിൽ പഠിച്ച പദ്യങ്ങളുടെ കേസരിയായ കുഞ്ചൻ നമ്പ്യാരുടെ ഈ കാവ്യ ശകലങ്ങൾ ഓർമ്മയിൽ ഓടിയെത്തുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച തുള്ളൽ പ്രസ്ഥാനത്തിൻെ്് ഉപജ്ഞാതാവും ഇതിഹാസ പുരുഷനും ആയിരുന്ന കുഞ്ചൻ നമ്പ്യാർ രാജ സദസ്സിലും സമൂഹത്തിലും നടമാടിയിരുന്ന തിന്മകൾക്കെതിരെയും അനീതിക്കെതിരെയും ആവുന്നിടത്തോളം തൻെ്് സ്വത സിദ്ധമായ നർമ്മം ചാലിച്ചുകൊണ്ട് പ്രതികരിക്കുകയും സമൂഹത്തെ ഉണർന്നെഴുന്നേൽക്കുവാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇന്നുള്ള ആറ്റം ബോംബിനെക്കാളും നിറ തോക്കിൻെ്് കുഴലിനേക്കാളും ആർജ്ജവവും ശക്തിയും കുഞ്ചൻ നമ്പ്യാരുടെ നർമ്മത്തിൽ പൊതിഞ്ഞ വെടിയുണ്ടകൾക്ക് ഉണ്ടായിരുന്നു. അത് തൊടുത്തു വിട്ടുകൊണ്ട് അധികാര വൃന്ദത്തിൻെ്് ഉറക്കം കെടുത്തി സമൂഹത്തിൽ ചില ചലനങ്ങളും സൃഷ്ടിച്ചെടുത്തു എന്നുള്ള യാഥാർത്ഥ്യം മറക്കരുത്. ഹൃദയങ്ങളെയും മനസ്സുകളെയും അത് കീറിമുറിച്ചു. ചിന്തിക്കുന്ന ഒരു സമൂഹത്തെ അന്നും ഇന്നും ഈ കാവ്യ ശകലങ്ങൾ വാർത്തെടുക്കുകയാണ് . ഈ കവിതയുടെ വരികൾ ഓരോന്നും മഹനീയവും ആശയ സമ്പുഷ്ടവുമാണ്. ഇതിൻെ്് ഓരോ വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ നിരവധി. നാം നമ്മുടെ ജീവിതത്തെ ചുമതലാ ബോധത്തിലേക്കും കടമ്പകളിലേക്കും തിരിച്ചു വിടുന്നില്ല എങ്കിൽ ജീവിതം വ്യർത്ഥവും അർത്ഥശൂന്യവും അത്രേ എന്ന് കവി വിരൽ ചൂണ്ടുന്നു. കുഞ്ചൻ നമ്പ്യാരുടെ ഈ കവിതയിൽ മനുഷ്യൻെ്് മടിയും അഹങ്കാരവും നിഗളവും അമിത ഭാവങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. പരമാർത്ഥതയുടെയും നീതിയുടെയും അടിത്തറ ഇളകിയിട്ടും സമൂഹത്തിൽ മൂല്യശോഷണം പരക്കെ സംഭവിച്ചിട്ടും പ്രതികരണശേഷി നഷ്ടപ്പെട്ട് യാതൊരു ഉശിരുമില്ലാതെ കയ്യും കെട്ടി വായും പൂട്ടിയിരിക്കുന്ന വിദഗ്ധന്മാർ എന്ന അഭിമാനിക്കുന്നവരെ നർമ്മ രൂപത്തിൽ ഇവിടെ പരിഹസിക്കുകയാണ്
പാണ്ടനും കാടനും വെള്ളുവും കുറ്റിച്ചെവിയനും ഇങ്ങനെ നീണ്ട ശകുനന്മാരുടെ ഒരു നിര പല വ്യക്തിത്വങ്ങളെയും അവരുടെ പ്രവർത്തികളെയും വരച്ച് കാണിക്കുകയാണ്. ഇന്നയുടെ ദിനങ്ങളിൽ പലരും പഴയതിൽ പ്രശംസിക്കുന്നവരാണ് . പണ്ടെങ്ങോ ചെയ്തുകൂട്ടിയ വീര കർമ്മങ്ങളുടെ വീരസ്യം ഇന്നും മുട്ടായി കണക്ക് നുണഞ്ഞ് ആസ്വദിക്കുന്നവർ. ഒരായുസ്സ് മുഴുവൻ പഴയ പ്രതാപം പറഞ്ഞുകൊണ്ട് ജീവിതം പാഴാക്കുന്ന ബുദ്ധിഹീനർ. സ്വന്തം സമൂഹത്തിനും സഭയ്ക്കും അയൽക്കാർക്കും ഒരപ്പക്കഷ്ണത്തിൻെ്് പോലും കൊച്ചു സഹായത്തിൻെ്് കരം ചലിപ്പിക്കാതെ പണ്ട് എവിടെയോ എങ്ങോ എന്തൊക്കെയോ ആയിരം പേർക്ക് വേണ്ടി ചെയ്തുവെന്ന് പുലമ്പി സായൂജ്യമടയുന്നതിൽ പ്രയോജനം എന്ത്? അല്ല ഞാൻ കൊമ്പനും പുലിയും നാട്ടിലെ
പത്രാസായിരുന്നു. പണ്ട് എനിക്ക് പാറാവുകാരും പരിചാരകരും ക്യൂ നിന്നിരുന്നു എന്നൊക്കെ കുത്തിനിറച്ചു പറഞ്ഞ് തന്നെത്താൻ പുകഴുന്ന ഇവർ സമൂഹത്തിൻെ്് കാതലില്ലാത്ത മരങ്ങൾ മാത്രം. നാട്ടിൽ ഞാനൊരു ആനയായിരുന്നു എന്നാൽ ഇപ്പോൾ വെറും ഒരു ആന കോലം ചമഞ്ഞിരിക്കുന്നതിൽ പ്രസക്തിയെന്തേ? ഇതൊക്കെ വെറുമൊരു പടം എന്നല്ലാതെ എന്തു പറയാൻ?. സമൂഹത്തിൻെ്് നന്മയ്ക്കു വേണ്ടിയോ മനുഷ്യരാശിയുടെ ഉദ്ധാരണത്തിനു വേണ്ടിയോ ഒരു ചെറുവിരൽ പോലും അനക്കാതെ കാറ്റും കൊണ്ട് സുഖമായി മട്ടുപ്പാവിൽ ഇരിക്കുന്ന കോമരങ്ങൾ വെറും കാഴ്ചബംഗ്ലാവിലെ ജീവികൾക്ക് തുല്യമത്രേ. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവർത്തികളും അടിച്ചമർത്തുന്ന കിരാതമായ ഭരണങ്ങളും ഗുണ്ടാ മണികളുടെ മണിയാട്ടവും കണ്ടിട്ടും കേട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ കേട്ടില്ലേ എന്നും പറഞ്ഞുകൊണ്ട് വാ തുറക്കാതെ ഭക്ഷണത്തിനും കുറ്റങ്ങളും വിമർശനങ്ങളും വിളമ്പുവാൻ വേണ്ടി മാത്രം വായ് തുറക്കുന്നവർ നമ്മുടെ കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ വേളുവിനും കുറ്റിച്ചെവിയനും തതുല്യരാണ്.
ദുരന്തം വരുന്നു എന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പ്രതികരിക്കുവാൻ കഴിയാതെ മൗനമായിരിക്കുന്നുവെങ്കിൽ നാം ന്യായം പ്രവർത്തിക്കുന്നില്ല. പടച്ചട്ടയണിഞ്ഞവൻ പടയാളിയാണ്. യുദ്ധഭൂമിയിൽ മുറിവേറ്റാലും അവൻ കടമകൾ നിർവഹിച്ചേ മതിയാകാത്തൊള്ളൂ. സാക്ഷാൽ തിരുവചനം ഇങ്ങനെ പറയുന്നു എൻെ്് രക്ഷ വരുവാനും എൻെ്് നീതി വെളിപ്പെടുവാനും സമയം അടുത്തിരിക്കുകയാണ്. ന്യായം പ്രമാണിച്ച് നീതി പ്രവർത്തിപ്പിൻ ദോഷം ചെയ്യാതെവണ്ണം തൻെ്് കൈ സൂക്ഷിച്ചും കൊണ്ട് ദൈവത്തോട് ചേർന്ന് നടക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
നന്മ ചെയ്യുവാൻ പ്രാപ്തിയുള്ളപ്പോൾ അത് ചെയ്യാതിരിക്കുന്നത് പാപമത്രേ. നമുക്ക് ചുറ്റും മാറ്റങ്ങൾ വരണമെന്ന് ആഗ്രഹിക്കുമ്പോൾ പണ്ട് ഞാൻ അതു ചെയ്തു ഇതു ചെയ്തു
കാക്കനങ്ങാടിയിൽ കാക്ക മലർന്നു പറന്നു എന്നൊക്കെയുള്ള മനo പുരട്ടുന്ന വീരസ്യങ്ങൾ കേട്ട് നാം മടുത്തില്ലേ. ഇത് അവസാനിപ്പിക്കുവാൻ സമയം വൈകിപ്പോയി. പണ്ട് പുള്ളിയും ഇപ്പോൾ വെറും പൂജ്യം ആയിരിക്കുന്നതിൽ അർത്ഥം എന്ത് ? കാടിനും കള്ളനും പേടിസ്വപ്നമായിരുന്നവൻ ഇപ്പോൾ കാറ്റും കൊണ്ട് കൂറ്റനായി ഇറയത്ത് മലർക്കെ കിടക്കുന്നു ഉറക്കമേ ഉറക്കം. ഉത്തരവാദിത്വത്തിൽ നിന്നും ദൗത്യത്തിൽ നിന്നും പിന്മാറിയ ഒരു പോരാളി പടച്ചട്ടയണിഞ്ഞുംകൊണ്ട് ഒതുങ്ങിയും പതുങ്ങിയും കിടക്കുന്നു. നമ്മുടെ ശബ്ദവും പ്രവർത്തികളും പുറത്തു വരട്ടെ സത്യത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവർ ആയി
നാം മാറ്റപ്പെടട്ടെ.
നമ്മുടെ മണ്ണിൽ നടമാടി നൃർത്തം ചെയ്യുന്ന ആർത്തിയും അത്യാഗ്രഹവും കൊള്ളയടിയും കൊറോണയെക്കാളും ക്യാൻസറിനേക്കാളും മാരകമായ രോഗങ്ങൾ
അത്രേ. സമൂഹത്തിൻെ്് യും സഭയുടെയും സങ്കീർണ്ണമായ പ്രശ്നങ്ങളും ആനുകാലികം അല്ലാത്ത നിയമങ്ങളും കൈകാര്യം ചെയ്യുവാൻ കഴിവുണ്ടെന്ന് നടിച്ചുകൊണ്ട് യോഗ്യതയും പ്രാപ്തിയും ഇല്ലാത്തവർ പുറം വാതിലിലൂടെ അധികാരത്തിൻെ്് ചെങ്ങാടത്തിൽ കയറിയിരുന്ന് കൊഞ്ഞനം കുത്തുന്നത് പരിഷ്കൃത ലോകത്തിൻെ്് അധപതനമാണ്. വിശ്വസ്തതയോടെയും നിർമ്മലതയോടെയും സുതാര്യത വെളിപ്പെടുത്തിക്കൊണ്ട് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ചെയ്തെടുക്കുവാൻ കഴിയുന്നവർ വിരളമായി കൊണ്ടിരിക്കുന്നു. ഇതൊരു മഹാ ദുരന്തമാണ്. പരിഷ്കൃത ലോകം പടിപടിയായി വീണ്ടും ഉയർത്തപ്പെടണമെങ്കിൽ നന്മ തിന്മകളെയും
ഭേദാ ഭേദങ്ങളെയും തിരിച്ചറിയുന്നവരും പ്രതികരിക്കുന്നവരും ആയി നാം ഈ കാലഘട്ടത്തിൽ എഴുന്നേൽക്കണം. കുശാലായി ശാപ്പാടും അടിച്ച് പള്ള വീർപ്പിച്ച് എല്ലാത്തിനും പരിഭവവും പരാതിയും പറഞ്ഞ് നാം ഇരിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതം പൊള്ളയാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം തലപൊക്കുന്നു ഞാൻ എൻെ്്ത് എനിക്ക് ഞാൻ മാത്രം എനിക്ക് ഇങ്ങനെ ചിന്തിച്ച് സമൂഹത്തിൽ പ്രവർത്തിക്കുന്നവർ ഓർക്കണം നിങ്ങൾ കേവലം സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിൻെ്് യും മതിൽക്കെട്ടിനുള്ളിൽ കിടന്നുറങ്ങുകയാണ്.
സ്വന്തം കടമകൾ നിർവഹിക്കാതെ സമയം കളയുകയും സമൂഹത്തിൽ ബഹുമതി പട്ടങ്ങൾ അലങ്കരിച്ചു കൊണ്ട് എന്നുമെന്നും കസേര ഉറപ്പിക്കുന്ന കസേര മോഹികളെ ഇതിൽ കൂടെ കാണുവാൻ കഴിയും. അഹന്തയും അഹങ്കാരവും തലതൊട്ടപ്പന്മാരായി വാഴുന്ന ഈ കാലഘട്ടത്തിൽ ഒഴുക്കിനെതിരെ നീന്തുന്ന വ്യക്തിത്വത്തെയും നേതാവിനെയുമാണ് ജനം ആഗ്രഹിക്കുന്നത്. ഇവിടെ കയ്യടിയും കാശും കുറയുമായിരിക്കും. എന്നാൽ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും സമാധാനത്തോടുകൂടിയുള്ള ഉറക്കവും രത്നങ്ങളെക്കാൾ വിലയേറിയത് പ്രാപിച്ചടുക്കുവാൻ കഴിയും. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ കഴിയാതെ കയ്യൊപ്പുവെച്ചുകൊണ്ട് കാശു മേടിച്ച് പോക്കറ്റിൽ തിരുകി രഥ യാത്ര നടത്തുന്നവർ ആരായിരുന്നാലും ജനം അത് തിരിച്ചറിയും. നിങ്ങളുടെ പതനം ആസനമാണ്. ഉശിരും വീറും കേവലം വാക്കുകളിൽ കൂടി ജ്വലിപ്പിച്ചു കൊണ്ട് പണ്ട് ഞാൻ ഒരു കഥയായിരുന്നു എന്ന് പറയുന്നതിൽ ഒരു കഥയുമില്ല. ഇവർ വെറും മഴയില്ലാത്ത മേഘവും കാറ്റും പോലെയത്രേ. എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും
(സദൃശ്യവാക്യങ്ങൾ19: 17)

പാസ്റ്റർ മാത്യു വർഗീസ് ,ഡാളസ്

