PRAVASI

ഭിക്ഷാടനത്തിലൂടെ മറിയുന്നത് 1.5 ലക്ഷം കോടി; ഭിക്ഷയെടുത്ത് കോടീശ്വര പട്ടികയിൽ ഇടംനേടി ഭാരത് ജെയിൻ

Blog Image

ഭിക്ഷയെടുത്ത് കോടീശ്വര പട്ടികയിൽ ഇടംപിടിച്ച ഭാരത് ജെയിൻ.ആസ്തി കേട്ടാൽ ഞെട്ടും.ഭിക്ഷാടനത്തിലൂടെ മറിയുന്നത് 1.5 ലക്ഷം കോടി.ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മുന്നേറുന്നതിനിടയിൽ ഒരു സന്തോഷ വാർത്ത. രാജ്യത്തെ ഒരു പിച്ചക്കാരനും കോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്. 40 വർഷമായി മുംബൈയിൽ ഭിക്ഷയെടുക്കുന്ന ഭരത് ജെയിനെന്ന വ്യക്തിക്ക് ഏഴരക്കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം.

ഭിക്ഷാടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് ജെയിൻ എന്ന മുംബൈ സ്വദേശി. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന വിശേഷണത്തിന് ഉടമയാണിയാൾ. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗമായ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൻ്റെയും ആസാദ് മൈതാനത്തിൻ്റെയും ഇടയിൽ വർഷങ്ങളായി ഭിക്ഷയെടുത്ത് ജീവിക്കുകയാണ് ഭാരത് ജെയിൻ. ഇന്ന് ഇയാൾക്ക് 7.5 കോടി രൂപയുടെ ആസ്തി ഉള്ളതായിട്ടാണ് റിപ്പോർട്ടുകൾ.

ഭിക്ഷാടനമാണ് ജെയിനിൻ്റെ ഏക വരുമാനമാർഗം. ഇടവേളകളില്ലാതെ ദിവസം 10 മുതൽ 12 മണിക്കൂർ വരെ ഇയാൾ ഭിക്ഷയെടുക്കും. ജോലി ചെയ്യുന്ന സ്ഥലത്തെ തിരക്കും ആളുകളുടെ ദയവും അനുസരിച്ച് ദിവസവും ശരാശരി 2,000 രൂപമുതൽ 2,500 വരെ സമ്പാദിക്കാനാകും. 60,000 രൂപ മുതൽ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം. സർക്കാർ, സ്വകാര്യ കമ്പനികളുടെ ജീവനക്കാരെ അത്ഭുതപ്പെടുത്തുന്ന ആസ്തിയുള്ള ഭാരത് ജെയിനിന് പ്രതിമാസം 30,000 രൂപ വാടകയിനത്തിൽ വരുമാനം നൽകുന്ന രണ്ട് കടകളും താനെയിമുണ്ട്.

മുംബൈയിൽ 1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകൾ ജെയ്‌നിനുണ്ട്. അവിടെ ഭാര്യ, രണ്ട് ആൺമക്കൾ, പിതാവ്, സഹോദരൻ എന്നിവർക്കൊപ്പമാണ് താമസം. കുടുംബാംഗങ്ങൾ നടത്തുന്ന സ്റ്റേഷനറി സ്റ്റോറിൽ നിന്നുള്ള വരുമാനം വേറെയും. ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങളുമുണ്ട്. വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ള ഭാരത് ജെയിൻ ഭിക്ഷാടനം വഴിയാണ് ഇതൊക്കെ സമ്പാദിച്ചിരിക്കുന്നത്. യാചകവേഷം ഉപേക്ഷിക്കാൻ കുടുംബാംങ്ങൾ പറയാറുണ്ടെങ്കിലും ജെയിൻ അതിന് തയ്യാറല്ല. ഭിക്ഷയെടുക്കുന്നത് താൻ ആസ്വദിക്കുന്നുവെന്നും അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

താൻ ഒരു അത്യാഗ്രഹിയല്ലെന്നും ദാനശീലനാണെന്നും രവീന്ദ്ര ജയിൻ അവകാശപ്പെടുന്നു. ക്ഷേത്രങ്ങളിൽ പോയി താൻ ദാനകർമ്മങ്ങൾ നടത്താറുണ്ടെന്നും പണം സംഭാവന നൽകാറുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. രവീന്ദ്ര ജയിൻ്റെ കഥ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭിക്ഷാടനത്തിലൂടെ കോടീശ്വരന്‍മാരായ നിരവധി ആളുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തേയും പുറത്തു വന്നിരുന്നു. 1.5 ലക്ഷം കോടി രൂപയാണ് ഒരു വ്യവസായം പോലെ വളർന്ന ഇന്ത്യയിലെ ഭിക്ഷാടനത്തിൻ്റെ ആകെ ആസ്തി മൂല്യം. ഒന്നര കോടി രൂപ ആസ്തിയുള്ള സാംഭാജി കാലെ, ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മി ദാസ് എന്നിവരാണ് ഇതിന് മുമ്പ് വാർത്തയിൽ നിറഞ്ഞ കോടീശ്വരൻമാരായ ഭിക്ഷക്കാർ.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.