PRAVASI

നേതൃമാറ്റമില്ല, പിണറായിയും ഗോവിന്ദനും തുടരും; സിപിഎം കേന്ദ്ര കമ്മറ്റി

Blog Image

കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലും പിണറായി വിജയനെയോ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയോ മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയിൽ പോലുമില്ലെന്ന് ‍ ‍ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ തോതിലുള്ള മാറ്റം അനിവാര്യമാണെന്നും പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും കൂടുതൽ ഇറങ്ങിച്ചെല്ലണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ഉയർന്ന പരാതികളോട് അമിത ആത്മവിശ്വാസം കാരണം സംസ്ഥാന നേതൃത്വം മുഖം തിരിച്ചു എന്ന തരത്തിൽ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയോടൊപ്പം നിർത്താൻ കഴിയുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും, പ്രവർത്തന ശൈലി നവീകരിക്കുന്നതിനുള്ള തിരുത്തൽ ചർച്ചകൾ കേരളത്തിൽ അടിയന്തരമായി നടപ്പിലാക്കണമെന്നും കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.