കൊച്ചി: ഇന്ത്യ–ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്ക് (2027) മുന്നോടിയായി ഇന്തോ-ജപ്പാൻ ചേമ്പർ ഓഫ് കൊമേഴ്സ് കേരളയുടെ (ഇഞ്ചാക് - INJACK) വാർത്താപത്രികയായ 'മിനോരി' (MINORI) പ്രകാശനം ചെയ്തു. കൊച്ചി വൈൻധാം റിവർസൈഡിൽ നടന്ന ചടങ്ങിൽ ജപ്പാനിൽ നിന്നുള്ള 22 അംഗ ഉന്നതതല പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
(ഫോട്ടോ അടിക്കുറിപ്പ് - ഇടത്തുനിന്ന് വലത്തോട്ട്: ബേബി മാത്യു (ഓണററി സെക്രട്ടറി, ഇഞ്ചാക്), മധു എസ്. നായർ (പാട്രൺ, ഇഞ്ചാക്), ഡോ. വിജു ജേക്കബ് (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്, ഇഞ്ചാക്), തനാബെ (പ്രസിഡന്റ്, മാറ്റ്സ്യൂ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജപ്പാൻ), സി. ജെ. ജോർജ്ജ് (പ്രസിഡന്റ്, ഇഞ്ചാക്), യമാസാക്കി (ചെയർമാൻ, സാൻഇൻ ഗോഡോ ബാങ്ക്, ജപ്പാൻ), സി. ബാലഗോപാൽ (ചെയർമാൻ, കെ.എസ്.ഐ.ഡി.സി), ടി. ബാലകൃഷ്ണൻ (ഫൗണ്ടർ പ്രസിഡന്റ്, ഇഞ്ചാക്).


