ഡാലസ്, ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12 ശനിയാഴ്ച ലൂയിസ്‌വില്ലിലെ MAC സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇർവിങ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാലസ്–ഫോർട്ട് വർത്ത് (DFW) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. 16 നും 35 നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് KECF പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു. ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും KECF അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ. ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്. DFW മേഖലയിലെ മുഴുവൻ കായികപ്രേമികളെയും KECF അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ:
തീയതി: സെപ്റ്റംബർ 12, 2026 (ശനിയാഴ്ച)
സമയം: രാവിലെ 8:00 മുതൽ
വേദി: MAC Sports, 200 Continental Dr, Lewisville, TX 75067
മത്സരരീതി: 5-on-5 Basketball
ഇ-മെയിൽ: KECFDallasTX@gmail.com
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർമാരായ റവ. ഫാ. മാർട്ടിൻ ബാബു (713-304-0717), ലിൻഡ സൈമൺ മാത്യു (917-716-4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


