PRAVASI

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റിപിഎം) രാജ്യാന്തര കൺവൻഷൻ പെൻസൽവേനിയിൽ അനുഗ്രഹീത സമാപനം

Blog Image

യു.എസ് : ലോകത്തിലെ സമകാലിക സംഭവങ്ങൾ കർത്താവിന്റെ വരവിനെയാണു ചൂണ്ടിക്കാണിക്കുന്നതെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു.
ഇതെല്ലാം കാണുന്ന ദൈവമക്കൾ അതിനാൽ പ്രാർഥനയിൽ ജാഗരൂകരായിരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ സമാപന ദിന സംയുക്ത സഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ കതൃസന്നിധിയിൽ ചേർക്കപ്പെട്ട ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. ടി. തോമസിനെ അനുസ്മരിച്ച അദ്ദേഹം
ഡെപ്യൂട്ടി ചീഫ് പാസ്റ്ററായി ചുമതലയേറ്റ പാസ്റ്റർ എസ്. എബ്രഹാമിനെ ദൈവം സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കേണ്ടതിനു പ്രാർഥനയിൽ ഓർക്കണമെന്നും ഓർമിപ്പിച്ചു.
പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റി കൺവെൻഷൻ സെൻ്ററിൽ ജൂലൈ 8 മുതൽ നടന്ന കൺവെൻഷനിൽ പൊതുയോഗം, യുവജന സെമിനാർ, കുട്ടികൾക്കായുള്ള സെമിനാർ, ഉപവാസ പ്രാർഥന, ഗാന ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ നടത്തി.
പാസ്‌റ്റർമാരായ കാർലാൻഡ് റൈറ്റ്, ഷാജി മംഗലത്ത്, ഐഡവേ ലീ, ഹ്യൂ സിമ്മൺസ്, റോബിൻ ജോഷ്വാ , ഗ്രെഗ് വിൽസൺ എന്നിവർ കൺവെൻഷനിൽ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.

യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി സൗത്ത് അമേരിക്കയിലെ വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ, ഗൾഫ്, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തി അഞ്ഞൂറിൽ അധികം ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്തു . ഞായറാഴ്ച രാവിലെ നടന്ന സംയുക്ത ആരാധനയിൽ ന്യൂയാർക്ക്, ചിക്കാഗോ ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ , വാഷിംഗ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു .

ന്യൂജേഴ്സി ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ. ഗ്രെഗ് വിൽസണും സഹ ശുശ്രൂഷകരും രാജ്യാന്തര കൺവൻഷന് നേതൃത്വം നൽകി

അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് . ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ,, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എസ്. ഏബ്രഹാം ( ലാലു ) , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ് .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.