PRAVASI

2026 ലെ “മലയാളി എഞ്ചിനീയർ ഓഫ് ദ ഇയർ” അവാർഡിനു നോമിനേഷൻ ക്ഷണിക്കുന്നു

Blog Image

മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) എഞ്ചിനീയർ ഓഫ് ദ ഇയർ 2026 പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി അറിയിക്കുന്നു.

അമേരിക്കയിൽ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയർമാരുടെ മികച്ച പ്രൊഫഷണൽ നേട്ടങ്ങളും നേതൃഗുണവും നൂതനാശയങ്ങളും സാമൂഹ്യ സേവനവും ആദരിക്കുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

തങ്ങളുടെ മേഖലയിലും സമൂഹത്തിലും ഗുണകരമായ സ്വാധീനം ചെലുത്തിയ, എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകളിലുള്ള അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.

അർഹതാ മാനദണ്ഡങ്ങൾ:

●    അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി വംശജരായ എഞ്ചിനീയർമാർ ആയിരിക്കണം. 
●    എഞ്ചിനീയറിംഗ്, നേതൃത്വം, നൂതനാശയം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ  മികവ് തെളിയിച്ചവർ ആയിരിക്കണം 
●    സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതുമാണ്. 

നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 26, 2026

പുരസ്കാര മാനദണ്ഡങ്ങൾ വായിക്കാനും ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാനും താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക:

https://meanausa.org/malayalee-engineer-of-the-year-award/

2026 നവംബർ 7 -ആം തീയതി ചിക്കാഗോയിലെ  ആഷിയാന ബാങ്ക്വറ്റ് ഹാളിൽ വച്ച് നടക്കുന്ന MEANA വാർഷിക വിരുന്നിൽ പുരസ്കാര ജേതാവിനെ ആദരിക്കലും പുരസ്ക്കാര സമർപ്പണവും നടത്തുന്നതായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റോബിൻ കെ. തോമസ്
പ്രസിഡന്റ്, MEANA
president@meanausa.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.