PRAVASI

പിസിനാക്ക്‌ ദേശീയ ഭാരവാഹികൾ കേരള എക്സ്പ്രസ് സന്ദർശിച്ചു

Blog Image

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ ദേശീയ ഭാരവാഹികൾ കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച് പത്രസമ്മേളനം നടത്തി. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ തോമസ് കിടങ്ങാലിൽ , ഷിബു വർഗീസ്, കുര്യൻ ഫിലിപ്പ് എന്നിവരോടൊപ്പം ലോക്കൽ കമ്മിറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഇപ്പൻ,ഡോ ബിജു ചെറിയാൻ, കെ ഓ ജോസ് സി പി എ , വർഗീസ് സാമുവൽ, സിസ്റ്റർ ജോയിസ് സ്റ്റീഫൻസൺ, ജോൺ മത്തായി,സജി ഫിലിപ്പ് എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു.
മാനേജിങ് എഡിറ്റർ ഡോ ടൈറ്റസ് ഈപ്പന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പത്ര സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ സ്വാഗതംപറഞ്ഞു . നാഷണൽ മീഡിയ കൺവീനറും മാധ്യമപ്രവർത്തകനുമായ കുര്യൻ ഫിലിപ്പ് അധ്യക്ഷനായിരുന്നു.
2026 നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന് പ്രാദേശിക തലത്തിൽ ശക്തമായ സഹകരണമാണ് ലഭിക്കുന്നത് നാഷണൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 7 ശനിയാഴ്ച നടന്ന പ്രഥമ നാഷണൽ കമ്മിറ്റി യോഗത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ലോക്കൽ കമ്മിറ്റിയുമായി ചേർന്ന് 2026 ൽ സമ്മേളനം നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററും മറ്റ് താമസ സൗകര്യങ്ങളും ദേശീയ ഭാരവാഹികൾ സന്ദർശിച്ചു വിലയിരുത്തി.
അടുത്ത ജനുവരി മാസത്തിൽ ഒന്നരവർഷം നീണ്ടു നിൽക്കുന്ന ആഗോളവ്യാപകമായ ഓൺലൈൻ പ്രാർത്ഥനക്ക് തുടക്കം കുറിക്കും.
കേരള എക്സ്പ്രസ് മാനേജിങ് എഡിറ്റർ കെ ഓ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.


പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റിഫൻസൺ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ് എന്നിവരെ കേരള എക്സ്പ്രെസ്സ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ സ്വീകരിക്കുന്നു. കുര്യൻ ഫിലിപ്പ് സമീപം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.