ന്യു യോർക്ക്: പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യകാരൻ പി.ടി. പൗലോസ്, 79, ( കൂത്താട്ടുകുളം പുന്നത്തനാട്ടു പുത്തൻ പുരയിൽ (തെക്കേടത്ത് വീട്) അന്തരിച്ചു.ഭാര്യ: മേരി പൗലോസ്,മകൾ: സ്മിത പോൾ,മരുമകൻ: ജെനു പോൾ,കൊച്ചുമക്കൾ: ജോഹന്ന ജെനു, ജുവാൻ ജെനു, ജിയ ജെനു
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സാഹിത്യ സദസ്സായ സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.കൽക്കട്ടയിൽ മാധ്യമപ്രവർത്തനം , നാടകം എന്നീ മേഖലകളിൽ സജീവമായിരുന്നു. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ശവസംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നാലെ.

പി.ടി പൗലോസിനെ ന്യൂയോർക്ക് കേരളാ സെന്റർ പുരസ്കാരം നൽകി ആദരിച്ച നിമിഷങ്ങൾ



