കോട്ടയം ∙ മറിയപ്പള്ളി വടക്കേ മഠത്തിൽ (ശിവശക്തി) യു.സന്തോഷ് വർമ (50) കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു.സംസ്കാരം ഡിസംബർ 15 ഞായറാഴ്ച ടൊറൻ്റോയിലെ സിറ്റി വ്യൂ ഡ്രൈവിലുള്ള ലോട്ടസ് ഫ്യൂണറൽ ആൻഡ് ക്രിമേഷൻ സെൻ്ററിൽ നടക്കും.
വ്യൂയിങ്ങ് രാവിലെ 11 മുതൽ 12:30 വരെ . ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങും
. ഭാര്യ: പ്രീത വർമ. മക്കൾ: നന്ദൻ എസ്.വർമ, ഉന്നതി എസ്.വർമ. കുടുംബസമേതം കാനഡയിലായിരുന്ന സന്തോഷ് വർമ അവിടെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു .പിതാവ്: കെ.ആർ.ഉദയവർമ. അമ്മ: വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവി.


