മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുടെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെയും മുൻ വൈസ്ചാൻസലർ ഡോ. ജാൻസി ജയിം സിന്റെ രണ്ടു പുസ്തകങ്ങൾ മുഖ്യമന്ത്രി വി. ഡി.സതീശൻ പതിനാലാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
വൈദ്യുതി മന്ത്രിയും,കെ. പി. സി. സി. പ്രസിഡന്റും, പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനുമായ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും..
'അക്ഷര വിളക്കുകൾ ' എന്ന ലേഖന സമാഹാരത്തിന്റെ ആദ്യ കോപ്പി ഡോ. ജോർജ് ഓണക്കൂർ മുഖ്യ മന്ത്രിയിൽ നിന്ന് സ്വീകരിക്കും. ഒഡിയ കവയിത്രി പ്രൊഫ. മനോരമ ബിസ്വാൾ മഹാപത്ര യുടെ കവിതാ സമാഹാരത്തിന്റ വിവർത്തനമായ ' ശാന്തി നികേതൻ കവിതകൾ ' മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏറ്റുവാങ്ങും.
പ്രൊഫ. മനോരമ ബിസ്വാൽ മഹാപത്ര ആശംസാപ്രസംഗം നടത്തും.
പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു സ്വാഗതവും, സെക്രട്ടറി ബിന്നി സാഹിതി, ഡോ. ജാൻസി ജയിംസ് എന്നിവർ നന്ദിയും പറയും.


