PRAVASI

സാൻ ഹൊസെയിൽ തിരുന്നാൾ ഭക്തിനിർഭരമായി കൊണ്ടാടി

Blog Image

സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ  പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ  സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 20,21,22,23  തിയതികളിൽ ആയിരുന്നു തിരുന്നാൾ ആഘോഷങ്ങൾ . തിരുന്നാളിന്‍റെ  ആദ്യദിനമായ ഓഗസ്റ്റ് 20ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി.  ഓഗസ്റ്റ്  21ന് വികാരി ഫാ. ജെമി പുതുശ്ശേരിൽ    പ്രസുദേന്തി  വാഴ്ചയും , കൊടിയേറ്റും നടത്തി , തുടർന്ന്  ഫാ . മാത്യു മേലേടത്തിന്‍റെ   (ക്നാനായ റീജിയൻ ഡയറക്ടർ , കാനഡ) കാർമ്മികത്വത്തിൽ  വിശുദ്ധ കുർബാനയും അർപ്പിച്ചു.
 
ഓഗസ്റ്റ് 22 ന് വൈകിട്ട്  വികാരി ഫാ. ജെമി പുതുശ്ശേരിൽ മുഖ്യ കാർമികനായി   ലദീഞ്ഞും  വിശുദ്ധ കുർബാനയും നടന്നു. ഫാ.ഷോബി ചെട്ടിയാത്ത്   കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു . പള്ളിയിലെ കർമങ്ങൾക്കു ശേഷം പള്ളി അങ്കണത്തിൽ എല്ലാവരും ഒത്തു കൂടുകയും തുടർന്ന് കുട്ടികളുടെ മാർഗംകളിയും , മുതിർന്നവരുടെ ഫ്‌ളാഷ്മൊബ് നടത്തപെടുകയും ചെയ്തു . അതിനു ശേഷം ഹാളിൽ നടന്ന സ്നേഹവിരുന്നിൽ എല്ലാവരും പങ്കെടുക്കുകയും അതോടൊപ്പം ന്യൂയോർക്കിൽ നിന്നുമുള്ള മെലഡീസ് ക്ലബ്ബിന്‍റെ സംഗീത വിരുന്ന് ഏവരും ഏറ്റവും അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു .
 
മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 23 ന്  ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു .ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യ കാർമികത്വം വഹിച്ച ഈ കുർബാനയിൽ ഫാ. ബോബൻ വട്ടംപുറത്ത് , ഫാ. മാത്യു മേലേടത്ത് , ഫാ. സാജു ജോസഫ്  , ഇടവക വികാരി ഫാ .ജെമി പുതുശ്ശേരിൽ എനിവർ സഹ കാർമികത്വം വഹിച്ചു .കുർബാന മദ്ധ്യേ ഫാ.ബോബൻ വട്ടംപുറത്ത്   തിരുന്നാൾ സന്ദേശം നല്കി . കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓർമപെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു . സ്‌നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുനാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഷിബു & ബിൻറ്റൂ പാലക്കാട്ടിനെ   അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
 
ഇടവകയിലെ കൈക്കാരന്‍മാരായ അനിൽ കണ്ടാരപ്പള്ളിൽ , ഫ്രാൻസിസ് പാറത്തറ , ജോസ്‌ബിൻ കുന്നശ്ശേരിൽ  , പാരിഷ് സെക്രട്ടറി താര മാവേലി  , പാരിഷ്  കൗൺസിൽ മെമ്പേഴ്‌സ് , Volunteers , KCCNC  എക്സിക്യൂട്ടീവ് , CCD  ടീച്ചേഴ്‌സ്‌ ,സാക്രിസ്റ്റൻസ്  എന്നിവരും ഈ തിരുനാളിനു നേതൃത്വം നല്‍കി .
 
കുർബാനയ്ക്കു ശേഷം നന്ദി പ്രസംഗത്തിൽ ഈ തിരുന്നാൾ ഭംഗിയായി നടത്തപെടുവാൻ കാരണക്കാരായ എല്ലാവരോടും  പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട്  എല്ലാവിധ നന്ദി അറിയിച്ചു . 

പ്രസുദേന്തി ഷിബു & ബിൻറ്റൂ പാലാക്കാട്ട്  മക്കൾ നേഥൻ & അമേലിയക്കൊപ്പം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.