PRAVASI

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ എഡ്മണ്ടനിൽ

Blog Image

കാനഡ,എഡ്മണ്ടൻ: കാനഡയിലെ എഡ്മണ്ടൻ, കാൽഗറി,വാൻകൂവർ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്ന വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ മുപ്പത്തിയാറാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് അറിയിച്ചു ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടൻ ലൈഫ് ചർച്ചാണ്‌ കോൺഫറൻസ് വേദിയാകുന്നത്. കൺവീനർ പാസ്റ്റർ സാം വർഗീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മലയാളം വിഭാഗത്തിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരാണ്.സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമുള്ള സുവിശേഷകരും കോൺഫറൻസിൽ സന്ദേശങ്ങൾ നല്കും.

ദി സീസൺ ഓഫ് ഹാർവെസ്റ് (ഇത് കൊയ്ത്തിന്റെ കാലം) എന്നതാണ് ചിന്താവിഷയം. ഈ കാലഘട്ടത്തിലെ ആത്മീയ - സാമൂഹ്യ ജീവിത സാഹചര്യങ്ങളിൽ സഭയുടെ നിസ്തുലമായ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന നിലയിലാണ് മുഖ്യ ചിന്താവിഷയവും ഉപവിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നിലം നന്നായി തയ്യാറാക്കി വിത്ത് വിതച്ചാൽ മികവാർന്ന ഫലം ലഭിക്കും എന്ന ചിന്ത കോൺഫറൻസിൽ വിവിധ സെഷനുകളിൽ വിശകലനം ചെയ്യപ്പെടും. സമകാലിക സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും കണ്ടുണർന്ന് നല്ല പ്രവർത്തനങ്ങളിലൂടെ നല്ല കൊയ്ത്തിനു സഭകളെ ഒരുക്കുക എന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം.

ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

 ജൂലൈ 16 - ന് ആരംഭിക്കുന്ന കോൺഫറൻസ് ജൂലൈ 19 ഞായറാഴ്ച സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.