കഴിഞ്ഞ ദിവസം അബ്ജോദ് വർഗീസ് നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹവറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി ജ്യോതിർഗോഷ് നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമായിരുന്നു. ചിരിക്കില്ല എന്നതും മിനിമം വാക്കുകളിൽ മാത്രമേ സംസാരിക്കൂ എന്നതും എം ടി വാസുദേവൻ നായരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ മാത്രമായിയിരുന്നെങ്കിലും അദ്ദേഹത്തെ അനുകരിക്കാനുള്ള വ്യഗ്രതയിൽ മറ്റൊരുപാട് സാഹിത്യകാരന്മാരും സാഹിത്യകാരികളും ചിരിക്കാൻ മറക്കുകയും കപട ഗൗരവം സ്വീകരിക്കുകയും ചെയ്തു എന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. ആലോചിച്ചപ്പോൾ വളരെ ശരിയായ നിരീക്ഷണം. പിണറായി വിജയനെ അനുകരിച്ച് കപട ഗൗരവവും ധാർഷ്ട്യവുമായി നടക്കുന്ന ഇതര സഖാക്കളെ ചൂണ്ടിക്കാട്ടാനായിരുന്നു അദ്ദേഹം അത് പറഞ്ഞത്. വിക്കുണ്ടായിരുന്ന മുഖ്യമന്ത്രിയായിരുന്നു ഇ എം എസ്. എന്നാൽ സംസാരിക്കുമ്പോൾ മാത്രമേ തനിക്ക് വിക്കുള്ളു എന്ന് പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കുകയും ജനങ്ങളോട് ജനാധിപത്യപരമായി അകല്ച്ചകളില്ലാതെ സംസാരിക്കുകയും ചെയ്തു. തികഞ്ഞ മാധ്യമ വിമർശകനായിരിക്കുമ്പോഴും ചോദ്യം ചോദിച്ചതിന്റെ പേരിൽ ആരെയും നിശ്ശബ്ദരാക്കിയിട്ടില്ല. നിലവിളക്ക് കൊളുത്താനുള്ള ചെറിയ വിളക്കുമായി പരമ്പരാഗത വേഷത്തിലുള്ള പെൺകുട്ടി സ്റ്റേജിന്റെ എതിർസൈഡിൽ നിന്ന് മെല്ലെ മെല്ലെ നടന്ന് വന്നപ്പോൾ തീപ്പെട്ടിയുണ്ടെങ്കിൽ എടുക്ക് തനിക്ക് ധൃതിയുണ്ട് എന്ന് പറഞ്ഞ ഇ കെ നായനാരുടെ കമന്റ് അല്പം കൂടിപ്പോയെങ്കിലും ആ പെൺകുട്ടി പോലും അത് കേട്ട് ചിരിക്കുകയായിരുന്നു. അതൊരു നായനാർ സ്റ്റൈൽ ആയിരുന്നു. വേദികളിൽ സ്വതസിദ്ധമായ മുഖഭാവങ്ങളും അനായാസമായ ഇടപെടലുകളും കൊണ്ട് സാധാരണക്കാരായി നിലക്കൊണ്ടവരാണ് വിഎസും കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയും. ഇവിടെയിപ്പോൾ വി ഡി സതീശൻ എന്ത് കൊണ്ട് പിണറായി ആകുന്നില്ലെന്നും മുഖത്ത് മസിലുകൾ ഫിറ്റ് ചെയ്യുന്നില്ല എന്നുമാണ് അടിമ ജീവിതങ്ങൾ ആക്ഷേപിച്ച് ചോദിക്കുന്നത്. ഇത്തരം അസംബന്ധ ചോദ്യങ്ങൾ അവയായി തന്നെ അവശേഷിക്കും. സംസ്കാരമുള്ള മനുഷ്യർ അവർക്കിഷ്ടമുള്ളത് പോലെ പൊതുവേദികളിൽ മറ്റ് മനുഷ്യരോട് ഇടപെടും. കുട്ടികളോട് എങ്ങനെ ഇടപെടണം എന്നതിൽ കെ ടി ജലീലാണ് മാതൃക എന്ന് കരുതുന്നവർ ആണ് സതീശന് പിന്നാലെ ചൊറിഞ്ഞ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ സുഹൃത്തും മറിമായം പരിപാടിയിൽ പ്യാരിജാതൻ എന്ന കഥാപാത്രമായി വരുന്ന ആളുമായ സലിം ഹസ്സന്റെ മകളാണ് താനെന്ന് ആ കുട്ടി അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഉണ്ടായ സൗഹൃദത്തിന്റെ സ്വാഭാവിക മുഖഭാവമാണ് അസഹിഷ്ണുക്കളുടെ ആക്ഷേപത്തിന്റെ പുതിയ ഇര

കടപ്പാട് -FB POST
കെ.എം.ഷാജി (മാധ്യമപ്രവർത്തകൻ )

