ഗുരുവായൂരിൽ വായോധികയുടെ ബോഡി കിട്ടിയ സംഭവത്തിൽ പോലീസിന്റെ വീഴ്ച്ച ഗുരുതരം.കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടത് ശരിയായ രീതിയല്ല.
പ്രതിയായ സുരേഷ് എന്നിയാളുടെ വിശദീകരണം പൂർണ്ണമായും വിശ്വാസയോഗ്യമല്ല എന്നിരിക്കെ അത് അതേപടി പുറത്ത് വിടരുതായിരുന്നു.ഇതിനേക്കാൾ ഗുരുതരമാണ് ചോദ്യം ചെയ്യുന്നതിലെ മോശം രീതി.കുറ്റം ചെയ്യുന്നതിന് ഇടയിൽ ലൈംഗികമായി ബന്ധപ്പെട്ടു എന്ന് പ്രതി പറയുമ്പോൾ തിരിച്ച് പോലീസിന്റെ ഭാഷാ പ്രയോഗം മരണപ്പെട്ട വ്യക്തിയെ കൂടുതൽ അവഹേളിക്കുന്നതായി.
ബന്ധപ്പെട്ടു എന്ന വാക്ക് പ്രതി പോലും ഉപയോഗിക്കുമ്പോൾ ചോദ്യം ചെയ്യുന്ന പോലീസ് ഓഫീസർ
"അവള്........."
ചെയ്തു അല്ലെ?
എന്ന ഭാഷയാണ് ഉപയോഗിച്ചത്....
എന്നിട്ട് അത് മാധ്യമങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.
മാധ്യമങ്ങളിൽ പലരും ആ വിശദീകരണത്തിലെ പല ഭാഗങ്ങളും മ്യൂട്ട് ചെയ്യാനുള്ള മര്യാദ കാണിച്ചു.സാധാരണ കേസ് സംബന്ധിച്ച് പോലീസ് പ്രതിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്ന് കേസിനെ ബാധിക്കാത്ത വിവരങ്ങൾ വാർത്ത കുറിപ്പോ പോലീസ് വിശദീകരണമോ ആണ് കൊടുക്കാറുള്ളത്.
ഇവിടെ അതുണ്ടായില്ല....
ഗുരുവായൂരിൽ വന്ന് താമസിക്കുന്ന നിരവധി ആളുകളുടെ പശ്ചാത്തലങ്ങൾ കാര്യമായി തന്നെ പരിശോദിക്കപ്പെടണം എന്നത് പ്രധാനമാണ്.
നല്ലൊരു ശതമാനവും നിരുപദ്രവകാരികളാണ് വല്ലപ്പോഴും പണിക്കു പോയിട്ടും ഭക്തർ കൊടുക്കുന്നതുമായി ചില്ലറ കിട്ടണം അമ്പലത്തിൽ നിന്നോ സംഘടനകളിൽ നിന്നോ എന്തെങ്കിലും കഴിച്ച് വൈകീട്ട് രണ്ടെണ്ണം അടിച്ച് ക്ഷേത്ര നഗരി എന്ന പ്രിവിലേജിൽ വേറെ കഷ്ടപ്പാട് ഒന്നുമില്ലാതെ ജീവിക്കണം എന്നെ പലർക്കും ഉള്ളൂ....
എന്നാൽ ഇതിനിടയിൽ കൊടും ക്രിമിനലുകളും ഉണ്ട്.....
അവരെ കണ്ടെത്തണം.ഇപ്പോ ഈ കേസിൽ പിടിക്കപ്പെട്ട പ്രതി പറവൂരിൽ ചുമട്ടുതൊഴിലാളിയായിരുന്നു (സംഘടനയുടെ പേര് കൂടുതൽ ചൊറിയാൻ വന്നാൽ മാത്രം പറയും) അവിടെ ഒരു വിഷയവുമായി ബന്ധപ്പെട്ട് നിൽക്കാൻ പറ്റാതെ മുങ്ങി ഗുരുവായൂരിൽ എത്തിയതാണ്.രണ്ട് ദിവസം മുൻപ് ഇയാളുടെ ഒപ്പം മദ്യപിക്കാൻ ഉണ്ടായ ആളോട് വയോധികയിൽ നിന്ന് കൈക്കലാക്കിയ സ്വർണ്ണം വിൽക്കാൻ സഹായിക്കാൻ പറെഞ്ഞെങ്കിലും അയാൾ ഈ കൊലപാതക കേസ് പോലീസിൽ അറിയിച്ചത് കൊണ്ട് മാത്രമാണ് പുറത്തറിഞ്ഞത് ഇല്ലെങ്കിൽ ഇപ്പോഴും പുറത്ത് വരില്ലായിരുന്നു.
ഈ ഘട്ടത്തിൽ ഗുരുവായൂരിൽ വന്ന് നഗരത്തിലും വാടക വീടുകളിലും റൂമുകളിലും താമസിക്കുന്നവരുടെ ഹിസ്റ്ററി സ്ഥിരമായി പരിശോധിക്കാൻ ഒരു സംവിധാനം പോലീസ് ഏർപ്പാട് ചെയ്യണം.
ഇക്കാര്യത്തിൽ പ്രാദേശിക സംഘടനകളും സഹകരിക്കണം.
ജീവിത പ്രതിസന്ധിയും ഒറ്റപ്പെടലും ഒക്കെ കൊണ്ട് ക്ഷേത്ര നഗരിയിൽ അഭയം തേടുന്ന നിരാലംഭരെയും കൊടിയ ക്രിമിനലുകളെയും രണ്ടും രണ്ടായി തന്നെ കണ്ട് നിലപാട് എടുക്കാനും സാധിക്കണം.ഗുരുവായൂരിൽ ഫുട്ബോൾ കളി കാണാനെത്തുന്ന ആളുകളുടെ ബൈക്കിന്റെ ആൾട്രേഷൻ തപ്പി സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് പിടിക്കുന്ന മിടുക്ക് ഇക്കാര്യത്തിലും കാണിക്കണം....


