PRAVASI

ഇല്ല വേര്‍പിരിയുന്നില്ല.. അമ്മ മനസ്സിലുണ്ട്

Blog Image

എസ് ജാനകിയമ്മ ഓർമ്മയാകുന്നു ...
കൈക്കൂടന്നയിലെ ആ മധുരവും ചോര്‍ന്നു.കിളിപാടിയനാട്ടിലെ വാമ്പാടിയും പറന്നകന്നു.സന്ധ്യേ കണ്ണീരിതന്തിന്...
ഇളഞ്ചുണ്ടില്‍ മധുരവുമായ മണ്ണില്‍വന്ന ശാരിക ഇനി വിണ്ണിന്റേത്...
എങ്കിലും ഞാന്‍ -മലയാളി- എവിടെ സ്വരഗംഗയ്ക്ക് പകരം കണ്ടെത്തും
ഗംഗയോ നിളയോ നിലച്ചപോലെ...
മലയാളത്തിന്റെ മണ്ണടരുകള്‍പോലും ആ ഗാനത്തിന്റെ വലയിലാണ്...
മലനാടിന്റെ കാറ്റുപോലും ആ ഗാനശകലങ്ങള്‍ നെഞ്ചിലേറ്റിയാണ് ഒഴുകുന്നത്..
ദേവാങ്കണങ്ങളിലും നടവഴിയിലും പ്രണയം തുളുമ്പുന്ന ചുണണ്ടികളിലും പൂവാടിയിലും പാടത്തും
ഓരോ പൂമുഖത്തിണ്ണയിലും ആവണപ്പൂവിലും കളങ്ങളില്‍ തുമ്പക്കുടങ്ങളിലും
തെരുവിലും ഓളങ്ങളിലും എവിടെയുമുണ്ട്  അവിടുത്തെ ഗാനം...
മാതളപ്പൂവില്‍ ഊറിവന്ന മലയാളമാധുര്യം...കാലം കവരുമ്പോള്‍...
ഞാന്‍ -മലയാളി- നിരാശനല്ല..
ആ നാദധാര കാലത്തിനു കെടുത്താനാവില്ല. അതെന്റെ അഹങ്കാരമോ വിനയമോ വിശ്വാസമോ  വരമോ ആണ്..
ഒരു വിസ്ഫോടനത്തിനും  ഉരുൾപ്പൊട്ടലിനും പ്രളയത്തിനും ഈ പാട്ടിന്റെ ഈ തേന്‍കുടം മറയ്ക്കാനാവില്ല... 
കാലാര്‍ണ്ണവത്തിനു മീതേ അത് അമൃതകലശംപോലെ പൊന്തിക്കിടക്കും!
ഗഗനസീമമകള്‍ക്കപ്പുറം...എനിക്കു നഷ്ടബോധമില്ല.. എ്ങ്കിലും ഒരു നീറ്റല്‍ ..പക്ഷേ സംഗീതത്തിന്റെ മഹാരാജധാനിയില്‍ മനസ്സ് വ്യാപരിക്കുമ്പോള്‍; പറയുന്നു; ഇല്ല വേര്‍പിരിയുന്നില്ല..  അമ്മ മനസ്സിലുണ്ട്; ആ ശ്വാസം; വരവീണയായ്... അത് നമ്മള്‍ നിത്യം ശ്വസിക്കുന്നു...കേള്‍ക്കുന്നു.. 
പാട്ടിന്റെ ഒഴിയാതേന്‍കുടത്തില്‍ ഒത്തിരി ഉറവകള്‍ കാത്തുവച്ചാണ് ജാനകിയമമ വിണ്ണേറുന്നത്...
യാത്ര സഫലമാക്കുന്നത്...

അനിൽ പെണ്ണുക്കര 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.